Breaking News

ചിരിയുടെ മാലപ്പടക്കവുമായി’ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’; ട്രെയിലർ പുറത്ത്

അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’ ട്രെയിലർ പുറത്തിറങ്ങി. നർമ്മത്തിന് ഊന്നൽ നൽകുന്നതായിരിക്കും ചിത്രമെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നു. നവാഗതനായ മാക്സ്‍വെല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിൻ സലിം, നഹാസ് എം ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമ, സംഗീതം പ്രകാശ് അലക്സ്, ചിത്രസംയോജനം നൗഫൽ അബ്ദുള്ള, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, വസ്ത്രാലങ്കാരം മൃദുല മുരളി, മേക്കപ്പ് മീര മാക്സ്, സൗണ്ട് ഇഫക്റ്റ്സ് അരുൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ സജി പുതുപ്പള്ളി, സൗണ്ട് മിക്സിംഗ് അജിത് എബ്രഹാം ജോർജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ എസ്തപ്പൻ, ചീഫ് അസോസിയേറ്റ് പ്രൊഡക്ട് കോർഡിനേറ്റർ ഫർഹാൻ സുൽത്താൻ അസീസ്. പി.ആർ.ഒ വാഴൂർ ജോസ്, സ്റ്റുഡിയോ ലാൽ മീഡിയ, ഡിസൈൻസ് അതുൽ കോൾഡ് ബ്രൂ, സംവിധാനം നിഖിൽ എം.തോമസ്, നീതു മാത്യു, ഡാരിൻ ചാക്കോ, തസീബ് പി.ആർ. 

വിദ്യാധരൻ മാസ്റ്റർ, സുജാത മോഹൻ, വിനീത് ശ്രീനിവാസൻ, ആന്‍റണി ദാസൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …