ഗാനചിത്രീകരണത്തിനിടെ സ്റ്റേജിന് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാര വിളക്ക് പൊട്ടിവീണുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഗായകനും സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാൻ്റെ മകനുമായ എ.ആര്‍. അമീന്‍. അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് അമീൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു.
മൂന്ന് ദിവസം മുമ്പ് ഒരു ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സെറ്റ് ഒന്നടങ്കം ഞെട്ടിയിരുന്നു. തന്നെ ജീവനോടെ നിലനിർത്താൻ പ്രേരിപ്പിച്ചതിന് സർവശക്തൻ, മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, ആത്മീയ ഗുരു എന്നിവർക്ക് നന്ദി പറയാനാഗ്രഹിക്കുന്നു,എന്ന കുറിപ്പോടെ അമീൻ തന്നെയാണ് വാർത്ത പുറത്തു വിട്ടത്.
ഇഞ്ചുകൾ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയിരുന്നെങ്കിൽ, സെക്കൻഡുകൾ അൽപ്പം നേരത്തെയോ വൈകിയോ ആയിരുന്നെങ്കിൽ, എല്ലാ വസ്തുക്കളും തങ്ങളുടെ തലയിൽ വീഴുമായിരുന്നു. സംഭവത്തിന്‍റെ ആഘാതത്തിൽ നിന്ന് തനിക്കും ടീമിനും ഇതുവരെ കരകയറാൻ കഴിഞ്ഞിട്ടില്ലെന്നും അമീൻ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY