തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ആളുകളുമായെത്തുന്ന വാഹനങ്ങൾ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
പോലീസ് ക്രമീകരിക്കുന്ന വിവിധ മൈതാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പ് കൗട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY