Breaking News

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കേരളവും തമിഴ്നാടും ഒന്നിച്ച് ആഘോഷിക്കും

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം കേരളവും തമിഴ്നാടും സംയുക്തമായി ആഘോഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.മാറുമറയ്ക്കൽ സമരത്തിന്‍റെ ഇരുനൂറാം വാർഷികത്തോടനുബന്ധിച്ച് നാഗർകോവിലിൽ തമിഴ്നാട് സെക്യുലർ പ്രോഗ്രസീവ് ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിണറായി വിജയനും എം.കെ സ്റ്റാലിനും വേദി പങ്കിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയായിരുന്നു.

പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്. പിന്നീട് സംസാരിച്ച പിണറായി വിജയൻ വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ സ്റ്റാലിനെ ക്ഷണിച്ചു. ശതാബ്ദി ആഘോഷങ്ങൾ ഒരുമിച്ച് നടത്താമെന്നും പ്രഖ്യാപിച്ചു.

എം കെ സ്റ്റാലിൻ തന്‍റെ സഹോദരനാണെന്ന് പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിന് ജനാധിപത്യത്തോട് അലർജിയാണ്. ബ്രാഹ്മണിക്കൽ കാലഘട്ടത്തിലേക്കാണ് സംഘപരിവാർ നീങ്ങുന്നത്. പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് അവർ നടത്തുന്നത്. നമ്മുടെ രാജ്യത്ത് ‘സനാതന ഹിന്ദുത്വം’ എന്ന വാക്ക് ഇപ്പോഴും കേൾക്കുന്നുണ്ട്. ഇതിലൂടെ ബ്രാഹ്മണ ആധിപത്യത്തിന്‍റെ രാജവാഴ്ചയുടെ കാലമാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …