Breaking News

ലൈഫ് മിഷൻ; സി എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം.

നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന് പറഞ്ഞ് സി.എം രവീന്ദ്രൻ കഴിഞ്ഞയാഴ്ച നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ തട്ടിപ്പിൽ സി.എം രവീന്ദ്രന് മുന്നറിവോ പങ്കോ ഉണ്ടായിരുന്നോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …