Breaking News

മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവത്തിൽ എം.വി.ഗോവിന്ദനെതിരെ പ്രതിഷേധം

തൃശൂർ: മാളയിൽ ജനകീയ പ്രതിരോധ റാലിയിൽ പ്രസംഗിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി.

ഇത്രയധികം ആളുകളുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് വേദനാജനകമാണ്. അദ്ദേഹം അറിവുള്ളവനാണ്. മൈക്ക് ബാലൻസ് അറിയാത്തതാണ് പ്രശ്നമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റ് കെ ആർ റാഫി പറഞ്ഞു.

മൈക്കിനടുത്ത് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടതിനാണ് യുവാവിനെ എം വി ഗോവിന്ദൻ ശാസിച്ചത്. “നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി” എന്ന് ചോദിച്ച എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ സ്റ്റേജിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. സംഭവം വിവാദമായതോടെ താൻ തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസ് എടുത്തതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …