Breaking News

പാക് ക്രിക്കറ്റർ മുഹമ്മദ് ഹഫീസിന്‍റെ വീട്ടിൽ മോഷണം; കവർന്നത് 20,000 യുഎസ് ഡോളർ

ലാഹോർ: പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്‍റെ ലാഹോറിലെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. വീടിന്‍റെ മതിൽ തകർത്ത് മോഷ്ടാക്കൾ വിദേശ കറൻസി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കവർന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 20,000 യുഎസ് ഡോളറാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരമാണ് ഹഫീസ്. മോഷണം നടക്കുമ്പോൾ ഹഫീസിന്‍റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. പിഎസ്എല്ലിന്‍റെ 2023 സീസണിൽ മുഹമ്മദ് ഹഫീസ് മികച്ച ഫോമിലല്ല കളിക്കുന്നത്.

6 ടീമുകൾ മത്സരിക്കുന്ന പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ അവർക്ക് 3 കളികൾ മാത്രമാണ് ജയിക്കാനായത്.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …