Breaking News

അമിത് ഷാ ഇന്ന് തൃശൂരിൽ; ബി.ജെ.പി നേതൃയോഗത്തിൽ പങ്കെടുക്കും

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അമിത് ഷാ ഉച്ചയ്ക്ക് രണ്ടിന് ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് ജോയ്സ് പാലസ് ഹോട്ടലിൽ നടക്കുന്ന തൃശൂർ പാർലമെന്‍റ് മണ്ഡലം ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടർന്ന് വടക്കുന്നാഥ ക്ഷേത്ര ദർശനം നടത്തിയ ശേഷം റോഡ് മാർഗം കൊച്ചിയിലേക്ക് മടങ്ങും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …