കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങള്‍ കത്തി നശിച്ചു. കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീം തീകൊളുത്തി എന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂർണമായും കാറും സ്കൂട്ടറും ഭാഗികമായും കത്തിനശിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസിനെ ആക്രമിച്ചതിന് ഷമീമിന്‍റെ സഹോദരനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇയാൾ വാഹനത്തിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. ചാണ്ടി ഷമീമിനായി തിരച്ചിൽ തുടരുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY