കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) റിപ്പോർട്ട്. നാല് വർഷത്തിനിടെ 19 തവണയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയത്. മേയർക്ക് മാത്രം നാല് നോട്ടീസുകളും കോർപ്പറേഷൻ സെക്രട്ടറിക്ക് 14 നോട്ടീസുകളും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
മുമ്പത്തെ തീപിടുത്തങ്ങളിലും നോട്ടീസ് നൽകിയിരുന്നു. നഗരസഭയുടെ മാലിന്യ പ്ലാന്‍റ് അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിൽ പറയുന്നു.