രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കി ബോളിവുഡ് താരം കങ്കണ റണാവത്തും പങ്ക് ചേര്‍ന്നു.
കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരു മാസത്തെ പെന്‍ഷനും നല്‍കിയിരിക്കുകയാണ്. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
“പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കങ്കണ 25 ലക്ഷം രൂപ നല്കി. കൂടാതെ ദിവസവേതനക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് റേഷനും നല്‍കുന്നുണ്ട്. നമുക്കൊരുമിച്ച് നമ്മളെക്കൊണ്ടാവുന്ന വിധത്തിലെല്ലാം മറ്റുള്ളവരെ സഹായിക്കാം”
ഇങ്ങനെയാണ് രംഗോലി ട്വീറ്റ് ചെയ്തത്. കൂടാതെ രംഗോലിയും ഭര്‍ത്താവ് അജയ് ചന്ദലും സഹോദരന് അക്ഷത് റണാവത്തും ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കങ്കണ
എന്താണ് നല്‍കാത്തതെന്ന് ആരാധകര്‍ സംശയമുന്നയിച്ചിരുന്നു. എന്നാല്‍ ആദ്യം തുക കൈമാറിയിട്ട് പിന്നീട് പറയാനാണ് കങ്കണ കരുതിയിരുന്നതെന്ന് ട്വീറ്റ് ചെയ്തു. വെറും വാക്കുകളിലല്ല, പ്രവൃത്തിയിലാണ് തന്റെ സഹോദരി വിശ്വസിക്കുന്നതും രംഗോലി കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോള്‍ മണാലിയില്‍ കുടുംബത്തോടൊപ്പമാണ് താരം.