സാമ്പത്തിക പ്രതിസന്ധി ബാധിക്കരുത് സർക്കാർ തീയതി പറഞ്ഞില്ലെങ്കിൽ ട്രൈബ്യൂണൽ പറയും. സർക്കാർ ജീവനക്കാരുടെ 2021 മുതലുള്ള ക്ഷാമ ബത്ത കുടിശ്ശിക നൽകുന്നതിന് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി യോ നിയന്ത്രണങ്ങളോ ബാധിതമാക്കരുത് എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈ ബ്യൂണൽ കെഎഡി ഉത്തരവിട്ടു.
കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 11ന് മുൻപ് ജീവനക്കാർക്ക് അവകാശപ്പെട്ട ക്ഷാമ ബത്ത കുടിശ്ശിക എന്ന് നൽകാൻ കഴിയുമെന്നും സംസ്ഥാന സർക്കാർ രേഖാമൂലം അറിയിക്കണം എന്നും( കെ എ ഡി )ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീമിന്റെ ബെഞ്ച് നിർദേശിച്ചു.
നിർദേശിച്ച ദിവസം സർക്കാർ മറുപടി നൽകിയില്ലെങ്കിൽ ട്രൈ ബ്യൂണൽ തീയതി നിശ്ചയിച്ച് തുക നൽകാൻ നിർദ്ദേശിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്നും ഇടക്കാല ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവ കേരള സദസ്സുകൾ തുടങ്ങും മുൻപ് സാമൂഹിക ക്ഷേമ സേവന മേഖലകളിലെ കുടിശികകൾ കൂട്ടത്തോടെ അനുവദിച്ച് ജനരോക്ഷം തണുപ്പിക്കാൻ സർക്കാരിന്റെ ശ്രമം.