Feb 12, 2026 1:43 PM
Breaking News

സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍…

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരം വരെ പോയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു കെ.സുരേന്ദ്രന്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തിയത്.

ഇതിനെതിരെ വാര്‍ത്താ സമ്മേളനം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിലൂടെ ലൈവായി പോയിക്കൊണ്ടിരിക്കുമ്ബോള്‍ തന്നെ വലിയ രീതിയിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ യാത്ര ജില്ലാ പോലീസ് മേധാവിയുടേയും ഡിജിപിയുടേയും അനുമതിയോടെയായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …