കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിന്‍റെ അന്വേഷണത്തിൽ ആദ്യഘട്ടങ്ങളിൽ തന്നെ ഒഴിവാക്കിയെങ്കിലും തുടർന്ന് തന്നെ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. അതിനുശേഷം അത് താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലേക്ക് മാറി.
പോലീസ് അന്വേഷിക്കട്ടെ. അവർക്ക് അതിനുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ. എൻറെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പിതാവിൻറെയും മാതാവിൻറെയും പെൻഷൻ അക്കൗണ്ടും പോലീസിന് നൽകിയിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ എന്താവശ്യമുണ്ടെങ്കിലും അതെല്ലാം നൽകാൻ ഞാൻ തയ്യാറാണ്. ബന്ധപ്പെട്ട ഒ ഇ ടി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് എനിക്ക് എതിരായി ഏതെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസ് തെളിയിക്കട്ടെ.
കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് രണ്ട് ദിവസം പിന്നിടുമ്പോൾ എന്നെ ടാർഗറ്റ് ചെയ്യുകയാണ് പോലീസ്. ഞാൻ എസ്.പി.ഓഫീസിൽ ഇരിക്കുമ്പോഴാണ് എൻറെ കുഞ്ഞിനെ കണ്ടു എന്ന വാർത്ത ഭാര്യ എൻറെ ഫോണിൽ വിളിച്ചറിയിക്കുന്നത് .എന്റെ സഹോദരൻ ബഹ്റൈനിലാണ് .അവർ നാട്ടിലെത്തുമ്പോൾ ഉപയോഗിക്കാനുള്ള സിം കാർഡ് എൻറെ ഫോണിൽ ആണുള്ളത്-കുട്ടിയുടെ പിതാവ് പറഞ്ഞു.