പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് ആഘോഷമാക്കി പഞ്ചായത്തും കൃഷി വകുപ്പും. പഞ്ചായത്തിന്റെ തരിശു നെൽകൃഷി പദ്ധതിയിലും ജില്ലാ പഞ്ചായത്തിന്റെ കതിർമണി പദ്ധതിയിലും ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ ഉൾപ്പെട്ട വെള്ളംകൊള്ളി ,പാലക്കോട്, മുള്ളങ്കോട്,
ഏലകളിലെ 32 ഏക്കർ സ്ഥലത്ത് കൃഷി ഇറക്കിയത്. പഞ്ചായത്ത് പ്രസിഡൻറ് വി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കുകയുണ്ടായി .കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ പുഷ്പ ജോസഫ്, അനീസിയ അസിസ്റ്റൻറ് ഡയറക്ടർ കൃഷി ഓഫീസർ ഡോ.നവീദ കൃഷി അസിസ്റ്റൻറ് സുരേഷ് ബാബു തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കുകയുണ്ടായി.