കോവിഡ് 19 പ്രതിരോധനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. രാഹുല്‍ ഗാന്ധി പോലും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നുണ്ടെന്നും പ്രതിപക്ഷം കടമ മറക്കുകയും
നിരന്തരം സര്‍ക്കാരിനെ വിമര്ശിക്കുകയുമാണെന്നും സുരേന്ദ്രന് പറഞ്ഞു. എന്നാല്‍, 750 രൂപയുടെ മൂല്യമില്ലാത്ത പച്ചക്കറി കിറ്റ് ആണ് 1000 രൂപയുടേതെന്ന് പറഞ്ഞു നല്‍കുന്നതെന്ന കടുത്ത
ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുരേന്ദ്രന് ഉന്നയിച്ചിരുന്നു. പ്രളയ സമയത്ത് ലഭിച്ച 2000 കോടി രൂപ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും പി.ആര് വര്‍ക്കുകള്‍ മാത്രമാണ് നടക്കുന്നതെന്നും തുടങ്ങി നിരവധി
അര്രോപനങ്ങള് കെ. സുരേന്ദ്രന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിനെതിരെ അനുകൂല നിലപാടുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.