Breaking News

കോവിഡ്​ രോഗിയെ പീഡിപ്പിച്ച ക്വാറന്‍റീനിലുള്ള ഡോക്​ടക്കെതിരെ കേസ്​; ഞെട്ടിക്കുന്ന സംഭവം നടന്നത്…

കോവിഡ്​ വൈറസ്​ ബാധയെ തുടര്‍ന്ന്​ തീവ്രപരിചരണ വിഭാവത്തില്‍ കഴിയുന്ന മധ്യവയസ്​കയെ പീഡിപ്പിച്ച ഡോക്​ടര്‍ക്കെതിരെ പൊലീസ്​ കേസെടുത്തു​. സെന്‍ട്രല്‍ മുംബൈയിലെ​ ആശുപത്രിയില്‍ മേയ്​ ഒന്നിനാണ്​ സംഭവം നടന്നത്​.

ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ്​ 34 കാരനായ ഡോക്​ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്​ വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന ഡോക്​ടറെ അറസ്​റ്റ്​ ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇതുവരെ​ കഴിഞ്ഞിട്ടില്ല.

കോവിഡ്​ വൈറസ്​ ഭീഷണിയുള്ളതിനാല്‍ പ്രതിയുടെ ക്വാറന്‍റീന്‍ കാലവധിക്ക്​ ശേഷമാകും അറസ്​റ്റ്​ഉണ്ടാകുക. നിരീക്ഷണകാലയളവില്‍ ഒളിവില്‍ പോകാതിരിക്കാന്‍ വീടിനു പൊലീസ്​ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

സംഭവം നടക്കുന്നതിന്‍റെ രണ്ട്​ ദിവസം മുമ്ബാണ്​ ഡോക്​ടര്‍ ആശുപത്രിയില്‍ ജോലിക്ക്​ കയറുന്നത്. തുടര്‍ന്നുള്ള മോശം പെരുമാറ്റത്തെ തുടര്‍ന്ന്​ ജോലിയില്‍ നിന്ന്​ പുറത്താക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …