Breaking News

ബൂന്ദാസ്ലീഗ; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം..!

ഇന്നലെ നടന്ന ബുന്ദസ്ലി​ഗ മത്സരത്തില്‍ ഫോര്‍ച്ച്‌യൂന ഡെസല്‍ഡോര്‍ഫിനെതിരേ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഇരട്ട​ഗോള്‍ ഗോള്‍ നേടിയ ലെവന്‍ഡോവ്സ്കിയുടെ മികവിലാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

കൂടാതെ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ തന്റെ ഏറ്റവും മികച്ച വ്യക്തി​ഗത നേട്ടത്തിനൊപ്പം(2016-17 സീസണ്‍) ഒരിക്കല്‍ കൂടി ലെവന്‍ഡോവ്സ്കി എത്തുകായും ചെയ്തു. ഡസല്‍ഡോര്‍ഫിനെ എതിരില്ലാത്ത അഞ്ച് ​ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്.

ഇതില്‍ മൂന്നാമത്തേയും നാലാമത്തേയും ​ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയത്. ഇതോടെ ഇപ്പോള്‍ ബുന്ദസ്ലി​ഗയില്‍ കളിക്കുന്ന 18 ക്ലബുകള്‍ക്കെതിരേയും ​ഗോളുകള്‍ നേടുകയെന്ന നേട്ടവും ലെവന്‍ഡോവ്സ്കി സ്വന്തമാക്കി.

ഈ ബുന്ദസ്ലി​ഗ സീസണില്‍ മാത്രം 27 മത്സരങ്ങളില്‍ നിന്ന് 29 ​ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയത്. ഇതോടെ ​ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും ലെവന്‍ഡോവ്സ്കിയാണിപ്പോള്‍ ഒന്നാമത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …