സംസ്ഥാനത്ത് ജനങ്ങളുടെ ജാഗ്രത കുറയുന്നു, ആതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക്
നീങ്ങുകയാണണെന്നും ഡി.ജി.പി വ്യക്തമാക്കി. പൊലീസ് പരിശോധന കടുപ്പിക്കുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പറഞ്ഞ അദേഹം
ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ കൊല്ലത്ത് ഇന്ന്‍ 18 പേര്‍ക്ക് കോവിഡ്..!
ഇത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ പൊലീസ് ഇടപെടലുണ്ടാകും. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ് ഇപ്പോള്‍.
ക്വാറന്റീനില്‍ പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കീഴില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഡി.ജി.പി വ്യക്തമാക്കി. രോഗികളുടെ എണ്ണം
കൂടിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ട് വരികയാണെന്നും, കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും ഡി.ജി.പി പറഞ്ഞു.