ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി.
ഒരു ദിവസത്തിനിടെ മരണപ്പെട്ടത് 482 പേരാണ്. ഇതോടെ രാജ്യത്ത് 20,642 പേർക്കാണ് ഇതുവരെ കോവിഡ്-19 മൂലം ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.