രാജ്യത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കളെയും എടിഎം തട്ടിപ്പുകളിൽ നിന്ന്
സംരക്ഷിക്കുന്നതിനായിട്ടാണ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലിന് എസ്ബിഐ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
2020 ന്റെ തുടക്കം മുതലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ എടിഎം കാർഡ് ഉടമകൾക്ക് ഒടിപി ആവശ്യമാണ്. പണം
പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ഉപഭോക്താവ് പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ, എടിഎം സ്ക്രീനിൽ ഒടിപി സ്ക്രീൻ പ്രദർശിപ്പിക്കും.
എടിഎമ്മിൽ നിന്ന് പണം ലഭിക്കുന്നതിന് ഉപഭോക്താവ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകേണ്ടതുണ്ട്.
എടിഎം കാർഡ് അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രക്രിയ വളരെ സുരക്ഷിതമാണ്. കൂടാതെ തട്ടിപ്പുകാരിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നു.
രാത്രി 8 നും രാവിലെ 8 നും ഇടയിൽ 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന്, എസ്‌ബിഐ ഉപഭോക്താക്കൾ ഡെബിറ്റ് കാർഡ് പിന്നിനൊപ്പം ഇനി മുതല്‍ ഒടിപികളും നൽകണം. ജനുവരി 1 മുതൽ എല്ലാ സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിലും ഈ സൗകര്യം ലഭ്യമാണ്.
എസ്‌ബിഐ ഇതര എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പിൻവലിക്കൽ ലഭ്യമല്ല. ഒടിപി അധിഷ്ഠിത പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതോടെ എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് കൂടുതൽ സുരക്ഷിതമായിരിക്കുകയാണ്.