Breaking News

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം…

സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച്‌​ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശി അബ്​ദുൽ ഖാദറാണ് (71) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കൽ കോളേജ്​ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയിൽ 19ാം തിയതി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

സമ്ബർക്കത്തിലൂടെയാണ്​ ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാൽ ഉറവിടം വ്യക്തമല്ല. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അലട്ടിയ അബ്​ദുൽ ഖാദറി​​െൻറ നില വഷളായതിനെ തുടർന്ന്

കഴിഞ്ഞ ദിവസം വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകൾ ചെയ്തെങ്കിലും ഫലമുണ്ടായില്ല. കോവിഡ് ചട്ടം പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …