സംസ്ഥാനത്ത് നാളെ മുതൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഇടപാടുകാർ അത്യാവശ്യ ഇടപാടുകൾ ഇന്ന് തന്നെ നടത്തേണ്ടതാണ്.
ഇന്നു കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുകയുള്ളു. വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ
സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പതിവുപോലെ ബാങ്കുകൾക്ക് അവധിയാണ്. മൂന്നാം തിയതി തിങ്കളാഴ്ച മാത്രമേ ഇനി ഇടപാടുകാർക്ക് ബാങ്കിങ് ഇടപാടുകൾ നടത്താനാകൂ.
NEWS 22 TRUTH . EQUALITY . FRATERNITY