സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 1391 പേര്‍ക്കും സമ്ബര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 10 പേര്‍ ഇന്ന് കോവിഡ് മൂലം മരണമടഞ്ഞു. ഇതോടെ ആകെ മരണം 315 ആയി.
കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുളളതെന്നും ചില പഠനങ്ങളില്‍ പറയുന്നത് ഒക്‌ടോബറോടെ രോഗവ്യാപനം വര്‍ദ്ധിക്കുമെന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം -317
എറണാകുളം-164
കോട്ടയം-160
കാസര്‍കോട്- 133
കോഴിക്കോട്- 131
പത്തനംതിട്ട- 118
തൃശൂര്‍- 93
മലപ്പുറം- 91
ആലപ്പുഴ- 87
കണ്ണൂര്‍- 74
കൊല്ലം- 65
പാലക്കാട് – 58
ഇടുക്കി- 44
വയനാട്- 18