കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഒൻപത് പേരുമായി സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് കണറ്റിലേക്ക് മറിഞ്ഞത്. മധ്യപ്രദേശിലെ മഹാരാജ്പുരിലാണ് സംഭവം.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാർ കിണറ്റിലേക്ക് തലകുത്തനെ വീഴുകയായിരുന്നു.
ഒൻപത് പേരാണ് കാറിലുണ്ടായിരുന്നതെന്നും അതിൽ ആറ് പേർ മരിച്ചതായും മഹരാജ്പുർ പൊലീസ് ഇൻ ചാർജ് സെഡ് വൈ ഖാൻ വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY