കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തൂര്‍വയലിലെ ഇഡി പോസ്റ്റുമാന്‍ മേപ്പാടി കുന്നമ്ബറ്റ മൂപ്പന്‍കുന്ന് പരശുരാമന്റെ ഭാര്യ പാര്‍വതി ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഇവര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 30ന് വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമ്പതുകാരിയായ പാര്‍വതിയ്ക്ക് ഗുരുതര പരിക്കേറ്റത്.
ചെമ്ബ്ര എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായിരുന്നു മരിച്ച പാര്‍വതി. ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ക്കൊപ്പം എസ്റ്റേറ്റിലൂടെ മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്.
ആനയുടെ ചവിട്ടേറ്റ പാര്‍വതി സമീപത്തെ കുഴിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.