Breaking News

പ്രീമിയർ ലീ​ഗിൽ ടോട്ടന്‍ഹാമിനെതിരെ തകർപ്പൻ ജയവുമായി ലിവര്‍പൂൾ…

കരുത്തരായ ടോട്ടന്‍ഹാം ഹോട്​സ്​പറിനെ ഒന്നിനെതിരെ മൂന്നു ഗോളിന്​ വീഴ്​ത്തിയാണ്​ ലിവര്‍പൂള്‍ ജയമില്ലാത്ത അഞ്ചു കളികള്‍ക്ക്​ ശേഷം പ്രിമിയര്‍ ലീഗില്‍ വിജയവും ആദ്യ നാലില്‍ ഇടവും ഉറപ്പിച്ചത്​.

കണങ്കാലിന്​ പരിക്കേറ്റ്​ ഹോട്​സ്​പര്‍ സൂപര്‍ താരം ഹാരി കെയ്​ന്‍ ആദ്യ പകുതിയില്‍ മടങ്ങിയ മത്സരത്തില്‍ അസാധ്യ പ്രകടനവുമായാണ്​ റോബര്‍​ട്ടോ ഫര്‍മീനോയും സാദിയോ മാനേയും മുന്നില്‍നിന്ന്​ നയിച്ച സംഘം അനായാസ ജയം തൊട്ടത്​.

ഗോളടിക്കാന്‍ മറന്ന്​ ലീഗില്‍ നിരവധി മത്സരങ്ങളും 482 മിനിറ്റും​ പൂര്‍ത്തിയാക്കിയതി നൊടുവില്‍ ഇന്നലെ ഒന്നാം പകുതിയുടെ അവസാന മിനിറ്റില്‍ റോബര്‍​ട്ടോ ഫര്‍മീനോയാണ്​ ലിവര്‍പൂളി​െന്‍റ ഗോള്‍വരള്‍ച്ച അവസാനിപ്പിച്ചത്​.

ഹോട്​സ്​പര്‍ നിരയില്‍ എറിക്​ ഡയറും ഗോളി ഹ്യൂഗോ​ ലോറിസും തമ്മിലെ ​ആശയക്കുഴപ്പം മുതലെടുത്തായിരുന്നു ബ്രസീല്‍ താരത്തി​െന്‍റ സൂപര്‍ ഗോള്‍.

രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞ്​ പിന്നെയും ലോറിസ്​ വരുത്തിയ പിഴവ്​ ലിവര്‍പൂളിന്​ അനുഗ്രഹമായി.

വിര്‍ജില്‍ വാന്‍ ഡൈകും ജോ ഗോമസും പരിക്കുമായി പുറത്തിരിക്കുന്നത്​ അലട്ടാതെ ടീമിന്​

ഉൗര്‍ജം പകര്‍ന്ന ഫര്‍മീനോയാണ്​ ഹോട്​സ്​പറിനെതിരെ ജയം നല്‍കുന്നതില്‍ നിര്‍ണായകമായത്​. ഇതോടെ ഒന്നാം സ്​ഥാനത്തുള്ള മാഞ്ചസ്​റ്റര്‍ സിറ്റിക്കെതിരെ ലിവര്‍പൂളി​െന്‍റ പോയിന്‍റ്​ വ്യത്യാസം നാലായി ചുരുങ്ങി.

സിറ്റി ഒരു കളി അധികം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്​. ജയത്തോടെ ലിവര്‍പൂള്‍ വീണ്ടും ചാമ്ബ്യന്‍ഷിപ്പ്​ നിലനിര്‍ത്തുമെന്ന ‘സ്വപ്​നങ്ങളും സജീവമായി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …