Breaking News

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക് ; ഗൂഗിള്‍ കുട്ടപ്പൻ ; നായകനായ് എത്തുന്നത് ഈ താരം…

മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണ് പ്രധാന വേഷത്തില്‍ എത്തിയത്.

പൊതുസ്ഥലത്ത് പുക വലിച്ചാല്‍ പിഴ ഇനി 2000 രൂപ വരെ; പുകവലി 21 വയസ്സുമുതല്‍ മാത്രം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍…Read more

ഇപ്പോള്‍ ചിത്രത്തില്‍ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍. ‘ഗൂഗിള്‍ കുട്ടപ്പന്‍’ എന്ന പേരിലാണ് ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

സംവിധായകനും നടനുമായ കെ.എസ്. രവി കുമാറാണ് മലയാളത്തില്‍ സുരാജ് അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്.

ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന റോളുകളില്‍. പത്തു വര്‍ഷത്തിലേറെ കാലമായി രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച

ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തര്‍ഷാന്‍ അവതരിപ്പിക്കുക. രവി കുമാര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

മികച്ച നടനും പുതുമുഖ സംവിധാനത്തിനും ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സ്വന്തമാക്കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …