Breaking News

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റിൽ ഇ​ന്ത്യ 337ന് ​പു​റ​ത്ത്…

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 337 റ​ണ്‍​സി​ന് പു​റ​ത്ത്. ഫോ​ളോ ഓ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ 379 റ​ണ്‍​സ് നേ​ടേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ​യെ ര​ണ്ടാ​മ​ത് ബാ​റ്റിം​ഗി​ന​യ്ക്കാ​തെ ഇം​ഗ്ല​ണ്ട് വീ​ണ്ടും ബാ​റ്റ് ചെ​യ്യുകയാണ്.

241 റ​ണ്‍​സി​ന്‍റെ ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ ഓ​പ്പ​ണ​ര്‍ റോ​റി ബേ​ണ്‍​സി​ന്റെ വിക്കറ്റ് ന​ഷ്ട​പ്പെ​ട്ടു.

അ​ശ്വി​ന്‍റെ പ​ന്തി​ല്‍ ര​ഹാ​നെ പി​ടി​ച്ചാ​ണ് ബേ​ണ്‍​സ് പു​റ​ത്താ​യ​ത്. നാ​ലാം ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്ബോ​ള്‍ ഇം​ഗ്ല​ണ്ട് 1/1 എ​ന്ന നി​ല​യി​ലാ​ണ്. 85 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ​ന്‍ സ്കോ​ര്‍ 300 ക​ട​ത്തി​യ​ത്.

12 ഫോ​റും ര​ണ്ടു സി​ക്സും അ​ട​ങ്ങി​യ​താ​യി​രു​ന്നു സു​ന്ദ​റി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​ശ്വി​ന്‍-​സു​ന്ദ​ര്‍ സ​ഖ്യം 80 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ശ്വി​ന്‍ (31) പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ വാ​ല​റ്റം ത​ക​ര്‍​ന്ന​ടി​ഞ്ഞു. ഷ​ഹ​ബാ​ദ് ന​ദീം (0), ഇ​ഷാ​ന്ത് ശ​ര്‍​മ (4), ജ​സ്പ്രീ​ത് ബും​റ (0) എ​ന്നി​വ​ര്‍ വ​ന്ന​പോ​ലെ മ​ട​ങ്ങി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …