കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് ഇന്ന് ആരംഭിക്കും. ആദ്യ ഡോസ് കുത്തിവെയ്പ്പ് നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും രണ്ടാം ഡോസ് കുത്തവെയ്പ്പ് നടത്തുക.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച് കൊവിഷിള്‍ഡ് വാക്‌സിന്റെ കുത്തിവെയ്പ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തേണ്ടത്. ഫെബ്രുവരി 20 ഓടെ ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
ജനുവരി 16 നാണ് രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവെയ്പ്പ് നടത്തിയത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് കുത്തിവെയ്പ്പ് നടത്തേണ്ടത്.
രണ്ട് ഡോസുകളും സ്വീകരിച്ചാല്‍ മാത്രമെ വാക്‌സിനേഷന്‍ പൂര്‍ണമാകുകയുള്ളു. കുത്തിവെയ്പ്പ പൂര്‍ണമായി 14 ദിവസങ്ങള്‍ക്ക് ശേഷമാണ് ശരീരത്തില്‍ ആന്റി ബോഡി രൂപപ്പെടുക.