Breaking News

ഇന്ധനവില വര്‍ദ്ധനവ്; സര്‍വീസ് നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ…

രാജ്യത്തെ ഇന്ധന വില വര്‍ധന മൂലം സര്‍വീസ് നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി.

ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത യാത്ര ജൂണ്‍ മുതല്‍; ജൂണ്‍ ഒന്നു മുതല്‍ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷന്‍ ലഭ്യമല്ല…Read more

ഇന്ധന വില ഇനിയും കൂടിയാല്‍ ബാക്കിയുള്ള സര്‍വീസുകള്‍ കൂടി നിര്‍ത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകള്‍. കോവിഡിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

നഷ്ടത്തില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെയാണ് ഇന്ധന വില കുതിച്ചുയര്‍ന്നത്. ഇപ്പോഴത്തെ വിലയ്ക്ക് ഡീസല്‍ അടിച്ചു സര്‍വീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ്

ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഇതേ തുടര്‍ന്ന് ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …