ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനായി പൊലീസ് അന്വേഷണം ശക്തമാക്കി. ബന്ധുവായ നീണ്ടപ്പാറ സ്വദേശി അനുവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ പെണ്‍കുട്ടി അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബൈസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുവയസുകാരിയെ ഇന്നലെ രാത്രിയാണ്
പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് നെഞ്ചില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ സമയം കഴിഞ്ഞിട്ടും വിദ്യാര്‍ഥിനി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബന്ധുവിനൊപ്പം പെണ്‍കുട്ടി പോകുന്നത് കണ്ടതായി സുഹൃത്തുക്കള്‍ അറിയിച്ചിരുന്നെന്ന് പള്ളിവാസലില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. മറ്റ് കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.