വിദേശമദ്യമെന്നു കരുതി കടലില്‍ കണ്ടെത്തിയ ദ്രാവകം കുടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്നു മീന്‍പിടിക്കാന്‍ പോയവർക്കാണ് ദാരുണ സംഭവം ഉണ്ടായത്.
മാര്‍ച്ച് ഒന്നിനായിരുന്നു ആറു മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയത്. ശനിയാഴ്ച കടലില്‍ കണ്ടെത്തിയ ദ്രാവകം മൂന്നു പേരും കഴിച്ചത്. ഉടന്‍തന്നെ മൂവരും ബോധരഹിതരായി.
മദ്യമെന്നു കരുതിയ ദ്രാവകം കഴിക്കാത്തവരാണ് ബോട്ട് കരയ്ക്കെത്തിച്ചത്. ഒരാള്‍ ബോട്ടില്വച്ചുതന്നെ മരണപ്പെട്ടു. മറ്റു രണ്ടു പേര് ചികിത്സയ്ക്കിടെയാണ് മരിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY