സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 33,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4215 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടുദിവസം കൊണ്ട് 400 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു. 33,160 രൂപയാണ് അന്ന് രേഖപ്പെടുത്തിയ സ്വര്‍ണവില. സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ കടന്നുപോകാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന.