Breaking News

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…

ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തിയ നടന്‍ ജോയ് മാത്യുവിന് നേരെ സഖാക്കളുടെ സൈബര്‍ ആക്രമണം. ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമയിരുന്നുവെന്ന് നടന്‍ ജോയ്

മാത്യു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് നേരെ വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ജോയ് മാത്യു തുറന്നുപറയുഞ്ഞു. തെറിയിലൂടെ ആത്മരതി

മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more

അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ എന്ന് പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. എന്‍റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്‍റുകള്‍ വായിക്കൂ, സംസ്ക്കാര ചിത്തരാകൂ, ഇവര്‍ അധികാരത്തില്‍ വന്നാല്‍ ‘സംസ്‌കാരം “ഉറപ്പ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ;

ഉറപ്പാണ്

ഒരു fb പോസ്റ്റ് കണ്ടാല്‍ വിറളി യെടുക്കുന്ന, തെറിയിലൂടെ ആത്മരതി

അനുഭവിക്കുന്ന സഖാക്കളെ

അടുത്തറിയാന്‍ വരൂ

എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍ വായിക്കൂ

സംസ്‌കാര ചിത്തരാകൂ

ഇവര്‍ അധികാരത്തില്‍ വന്നാല്‍

“സംസ്‌കാരം “ഉറപ്പ്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …