മുംബൈയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാങ്കഡെ സ്റ്റേഡിയം ക്വാറന്റൈന് കേന്ദ്രമാക്കാന്‍ തീരുമാനം. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ (ബിഎംസി) ആവശ്യത്തിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇതിന്
അനുകൂല മറുപടി നല്‍കിയതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതയാണ് റിപ്പോര്‍ട്ട്. ഏകദേശം നാനൂറില്‍ അധികം പേരെ ഇവിടെ പാര്‍പ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. സ്റ്റേഡിയം കൈമാറുന്നതിന്റെ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായാണ് സൂചന.
സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ബിഎംസി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചേക്കില്ല. എന്നാല്‍ അടച്ചിട്ട മുറികളുള്ള പ്രസ് ബോക്സ്, പ്രസിഡന്റ് ബോക്സ്, കോര്‍പറേറ്റ് ബോക്സുകള്‍ എന്നിവ ക്വാറന്റൈനുവേണ്ടി ഉപയോഗിച്ചേക്കും.
മുംബൈ മറൈന്‍ ഡ്രൈവിനു സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് വാങ്കഡെ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 29,100 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയില്‍ മാത്രം 17,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മേയ് അവസാനത്തോടെ ഇവിടെ രോഗബാധിതര്‍ 30,000-ല്‍ എത്തുമെന്നാണു കണക്കുകൂട്ടല്‍. മഹാരാഷ്ട്രയില്‍ 1068 പേര് രോഗം ബാധിച്ചു മരണപ്പെട്ടു.