നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്.
മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്.
ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്.
ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം മറ്റൊന്നില്ലന്നാണ് ഗവേഷകര്‍ പറയുന്നത്.
ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം പ്രോട്ടീന്‍ മത്തിയില്‍ നിന്നും ലഭിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധിവികാസത്തിന് മത്തി ഏറെ സഹായകമാണ്.
അതു പോലെ തന്നെ എല്ലിന്റെയും പല്ലിന്റെയും ഉറപ്പിനും കരുത്തിനും മത്തി പകര്‍ന്നു നല്‍കുന്ന എനര്‍ജി മറ്റ് മത്സ്യങ്ങളില്‍ നിന്ന് ലഭിക്കുന്നതല്ല. വന്‍കുടലിലെ കാന്‍സറിനെ തടയാന്‍ സഹായിക്കുന്ന മത്തി ബുദ്ധി, ഓര്‍മ, ശ്രദ്ധ എന്നിവയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ഉതകുന്ന പറ്റിയ മരുന്നുമാണ്.
മത്തിയുടെ മുള്ളും തലയും വിറ്റാമിന്റെ കലവറ കൂടിയാണ്. മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതും അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു. തടി കുറയ്ക്കാനും മത്തി ഏറെ സഹായകമാണ്.
മീനില്‍ അടങ്ങിയിട്ടുള്ള ഫിഷ് ഓയില്‍ ഫാറ്റ് ആണ് കൊഴുപ്പ് കുറച്ച് തടി കുറക്കുന്നത്. മത്തി ദിവസവും കഴിക്കുന്നത് ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കും. രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളെ മത്തി ഇല്ലാതാക്കുന്നുവന്നതാണ് മറ്റൊരു പ്രത്യേകത.