കരുത്ത് കൂട്ടാന്‍ ഇന്ത്യ. മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് രാജ്യത്തെത്തും. ഗുജറാത്തില്‍ ആണ് വിമാനങ്ങള്‍ എത്തുക. അവിടെ നിന്ന് അംബാലയില്‍ എത്തിച്ച് ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രോണിന്റെ ഭഗമാക്കും.
ഇതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫേല്‍ വിമാനങ്ങളുടെ എണ്ണം 14 ആകും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയിനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയ്ക്ക് കരാര്‍ പ്രകാരം 36 റഫേല്‍ യുദ്ധവിമാനങ്ങളും 2022 ഓടെ ഘട്ടം ഘട്ടമായി കൈമാറുമെന്ന് ലെനെയിന്‍ അറിയിച്ചു.
ഫ്രാന്‍സില്‍ നിന്ന് ടേക്‌ഓഫ് ചെയ്യുന്ന വിമാനങ്ങള്‍ക്ക് ആകാശത്തുവച്ച് ഇന്ധനം നിറക്കാന്‍ യു.എ.ഇ സൗകര്യമൊരുക്കും.
36 റഫേല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ കരാര്‍ നല്‍കിയിരിക്കുന്നത്. ഇതുവരെ 11 വിമാനങ്ങള്‍ രാജ്യത്തെത്തിയിട്ടുണ്ട്. 2020 ജൂലായ് 29 നാണ് ആദ്യ ബാച്ച് റഫേല്‍ വിമാനം ഇന്ത്യയില്‍ എത്തിയത്.
ഇന്ന് രാത്രി ഏഴ് മണിയോടെ വിമാനങ്ങള്‍ ഗുജറാത്തിലെത്തുമെന്നും റാഫേല്‍ നിര്‍മ്മാതക്കളായ ഡസ്സാള്‍ട്ട് ഏവിയേഷന്‍ അറിയിച്ചു.