Breaking News

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം : കേന്ദ്രത്തോട് കേരളം…

കൊവിഡ് പ്രതിരോധ വാക്‌സിന്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചത്.

വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.

ഒരു മാസത്തിനുള്ളില്‍ പരാമാവധിപ്പേര്‍ക്ക് മാസ് വാക്‌സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും

ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …