രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രമായതിന് കാരണം ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണാവത്ത്. രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്.
വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു.
ഇത്തരം ഒരു പ്രശ്നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു.
പിന്നീട് അവരെ കൊല്ലുകയും ചെയ്തു. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY