Breaking News

ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി; രാവിലെ 10 മണി മുതല്‍ ഉച്ച വരെ…

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി. സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ചുരുക്കിയിരിക്കുന്നത്.

കോവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാന ബാങ്കേര്‍സ് സമിതിയുടെ പുതിയ തീരുമാനം.

ഗര്‍ഭിണികള്‍, അംഗവൈകല്യമുള്ളവര്‍, ആരോഗ്യ പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും നിലവില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിര്‍ദേശമുണ്ട്.

മീറ്റിംഗ്, ട്രെയിനിങ് എന്നിവ ഓണ്‍ലൈന്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളുവെന്നും നിര്‍ദ്ദേശത്തില്‍ ഉള്‍പെടുത്തിയിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …