സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം നടത്തി. ഇന്ന് ഒറ്റയടിയ്ക്ക് 560 രൂപയാണ് വര്‍ധിച്ചത്. ഇതോെ പവന് 35,880
രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാം വില 70 രൂപ ഉയര്‍ന്ന് 4485 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് നേരിട്ടത്. ഇതിന് പിന്നാലെയാണ് ഇന്ന് വില വര്‍ധിച്ചത്.