Breaking News

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും മരുന്ന് ക്ഷാമവുമുണ്ടാകും; മുന്നറിയിപ്പുമായി കണ്‍സ്യൂമര്‍ ഫെഡ്…

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന് കണ്‍സ്യൂമര്‍ ഫെഡ്. കൊവിഡ് രണ്ടാം തരംഗം കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ ബാധിക്കുന്നതോടെയാണ് ഭക്ഷ്യക്ഷാമം ഉണ്ടാകാമെന്ന്

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ വ്യക്തമാക്കിയത്. ഭക്ഷ്യക്ഷാമം ഉണ്ടാകുമോയെന്ന് ആശങ്ക ഉണ്ടെന്നും ഇതിനെ മറികടക്കാന്‍ വന്‍ തോതിലുള്ള സംഭരണത്തിന് കണ്‍സ്യൂമര്‍ ഫെഡ് നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ മരുന്ന് ക്ഷാമവും സംസ്ഥാനത്ത് ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ‘ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറകെ മരുന്ന് ക്ഷാമവും കേരളം മുന്നില്‍ കാണേണ്ടതുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ മരുന്നും, ഭക്ഷ്യ വസ്തുക്കളും എത്തിക്കാന്‍ ത്രിവേണി മൊബൈല്‍ ഔട്ട് ലെറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറമെ വിവിധ തലത്തിലുള്ള മെഡിക്കല്‍ കിറ്റുകള്‍’ കണ്‍സ്യൂമര്‍ ഫെഡ് രംഗത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …