Breaking News

വിവാഹത്തിന് സദ്യ വിളമ്ബിയത് കോവിഡ് രോഗി; 40 പേര്‍ക്ക് രോഗം; ഗ്രാമം അധികൃതര്‍ അടച്ചു…

കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചിട്ടും വിഹത്തില്‍ പങ്കെടുത്ത കോവിഡ് രോഗി വൈറസ് പകര്‍ന്നത് നാല്പതുപേരിലേയ്ക്ക്. മധ്യപ്രദേശിലെ നിവാരിയിലാണ് ​ഗാരുണ സംഭവം. നാല്‍പ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി.

അരുണ്‍ മിശ്ര, സ്വരൂപ് സിംഗ് എന്നിവരാണ് കോവിഡ് രോഗികള്‍. ഏപ്രില്‍ 27നാണ് മിശ്രക്ക് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ക്ക് മരുന്ന് നല്‍കിയതിന്

പിന്നാലെ വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച്‌ നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വിവാഹത്തിനായി രണ്ടാം ദിവസം ഇയാള്‍ പോകുകയായിരുന്നു.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഇയാള്‍ ഭക്ഷണം വിളമ്ബുകയും ചെയ്തിരുന്നതായും അധികൃതര്‍ പറയുന്നു. ഇയാള്‍ക്ക് കോവിഡ് ഉണ്ടെന്ന കാര്യം വരന്റെ സഹോദരന് അറിയാമായിരിന്നിട്ടും അയാള്‍ ഇക്കാര്യം മറച്ചു.

അതിനു അയാള്‍ക്കെതിരെയും പോലീസ് കേസ് എടുത്തു. രോഗികളായ മൂവരും 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …