Breaking News

‘5 ദിവസത്തെ പിപിഇ കിറ്റിന് 37, 352 രൂപ’; കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്…

കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്.

തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്.

പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത് 44,000 രൂപ.  ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. പത്ത് ദിവസം

കിടന്ന ആൻസന് 1,67, 381 രൂപയാണ് ബില്ല് വന്നത്. രോഗികൾ പൊലീസിനും ഡിഎംഒയ്ക്കും പരാതികൾ നൽകി.

അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന തൃശ്ശൂർ സ്വദേശിയായ മറ്റൊരു കൊവിഡ് രോഗിയിൽ നിന്ന് ഈടാക്കിയത് 67, 880 രൂപയാണ്. ഇതില്‍ 37,572 പിപിഇ കിറ്റിന് മാത്രമാണ് ഈടാക്കിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …