Breaking News

കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയവര്‍ 32 ലക്ഷത്തിലധികം

മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം പേരാണെന്ന് കണക്കുകള്‍. ലേബര്‍ കമ്മീഷണറും റെയില്‍വേ

അധികൃതരും പുറത്ത് വിട്ട വിവരങ്ങളില്‍ 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നും 14 ലക്ഷത്തിലധികം പേര്‍ പശ്ചിമ റെയില്‍വേ റൂട്ടുകളില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയത്. മുംബൈ നഗരത്തില്‍നിന്നും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജന്മനാടുകളിലേക്ക് മടങ്ങി പോയി.

അവധിക്കാലമായതിനാല്‍ സ്വന്തം നാടുകളിലേക്ക് പോയവരും ഇക്കൂട്ടത്തിലുണ്ടെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കി. ഇവരെല്ലാം ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.

ഏപ്രില്‍ 2021 മുതല്‍ 11 ലക്ഷത്തിലധികം പേര്‍ സംസ്ഥാനം വിട്ട് ഉത്തര്‍പ്രദേശിലേക്കും 4 ലക്ഷത്തിലധികം പേര്‍ ബിഹാറിലേക്കുമാണ് മടങ്ങി പോയത്. അതേസമയം, സംസ്ഥാനത്തെ ആയിരക്കണക്കിന്

ഫാക്ടറികള്‍ 50 ശതമാനത്തോളം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പങ്കുവെച്ച വിവരങ്ങളില്‍ പറയുന്നു. കെട്ടിട നിര്‍മ്മാണ മേഖലയില്‍ 75 ശതമാനത്തോളം

തൊഴിലാളികള്‍ ജോലി തുടരുന്നുണ്ട്. തൊഴില്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടതും രോഗവ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ മേഖലയിലുണ്ടായ തകര്‍ച്ചയുമാണ് വലിയൊരു വിഭാഗം നഗരം വിടുവാനുണ്ടായ കാരണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …