ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് ശിക്ഷ കൊടുത്ത് പൊലീസ്. ഒരു ദിവസം പൊലീസിനൊപ്പം ചേര്‍ന്ന് ജനങ്ങള്‍ക്ക് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന ശിക്ഷയാണ് യുവാക്കള്‍ക്ക് നല്‍കിയത്.
മഹാദേവികാട് പുളിക്കീഴ് ജംക്ഷനു തെക്ക് വശം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴു പേരെയാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും
കോവിഡ് വിപത്തിനെക്കുറിച്ചും പൊലീസ് യുവാക്കളെ പറഞ്ഞു മനസ്സിലാക്കി. തുടര്‍ന്നു പൊലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയില്‍ പങ്കെടുത്ത് മാസ്‌ക്
ഉപയോഗിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത പറഞ്ഞ് ആളുകളെ ബോധവല്‍ക്കരിക്കുക എന്ന ദൗത്യവും നല്‍കി.
ശിക്ഷയായി കിട്ടിയ ദൗത്യം യുവാക്കള്‍ വിജയകരമായി തന്നെ പൂര്‍ത്തിയാക്കി. ഇനി ഇത്തരം ഒത്തുചേരലുകള്‍ നടത്തുകയില്ലെന്ന് പൊലീസിനോട് സമ്മതിച്ചാണ് യുവാക്കള്‍ മടങ്ങിയത്.