സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വൻ കറവ് രേഖപ്പെടുത്തി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്.
ഇതോടെ പവന് 35600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിന്റെ
തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.