Breaking News

ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി കുഞ്ചാക്കോ ചിത്രം നായാട്ട്…

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെന്‍ഡിംഗ്

ലിസ്റ്റില്‍ ഒന്നാമത്. ഏപ്രില്‍ 8നാണ് ചിത്രം തീയേറ്ററില്‍ എത്തിയത്. ജോജു ജോര്‍ജ് ചിത്രം ജോസഫിന്‍റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആണ് നായാട്ടിനും രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്ബനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്

നായാട്ടിന്റെ നിര്‍മ്മാണം. ചിത്രം ഇന്നലെ മുതല്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …