മാനിനെ വേട്ടയാടിയ മൂന്നംഗ സംഘം പിടിയില്‍. വയനാട് തിരുനെല്ലിയില്‍ കാട്ടില്‍ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെയാണ് മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായത്. ദ്വാരക
എ.കെ. ഹൗസ് മുസ്തഫ, സുല്‍ത്താന്‍ ബത്തേരി അമ്ബലവയല്‍ പടിക്കത്തൊടി പി.എം. ഷഫീര്‍, തരുവണ കൊടക്കാട് അബ്ദുള്‍സാലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എണ്‍പത് കിലോ മാനിറച്ചിയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വേട്ടയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്, കയര്‍ എന്നിവയും
പ്രതികളില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വനത്തിനുള്ളില്‍ മാന്‍വേട്ട നടക്കുന്നതായി വനം വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ വിദഗ്ധമായി ഉദ്യോഗസ്ഥര്‍ പിടികൂടി